കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാമത് രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഒ.ഐ.സി.സി നാഷണൽ പ്രസിഡണ്ട് സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡണ്ട് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ. നിസ്സാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദിയും രേഖപ്പെടുത്തി.
ദേശീയ വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, നിബു ജേക്കബ്, ഇല്യാസ് പുതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറിമാരായ റെജി കോരുത്, മാർട്ടിൻ പടയാട്ടിൽ, ജോസഫ് മാത്യു, സുഭാഷ് പി നായർ, യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി, വനിതാ വിങ് ചെയർപേഴ്സൺ ഷെറിൻ ബിജു, ജില്ല ഭാരവാഹികളായ അൽ ആമീൻ മീരസാഹിബ്, അബി അത്തിക്കയം, സി.എസ്. ബത്താർ, ബൈജു പോൾ, സാബു പോൾ, ആന്റോ, ഇസ്മായിൽ കൂന്നതിൽ, ശിവദാസൻ പിലാക്കാട്ട്, അക്ബർ വയനാട്, ലിപിൻ മുഴക്കുന്ന്, സുരേന്ദ്രൻ മുങ്ങത്ത്, വിജോ പി. തോമസ്, വനിതാ വിങ് ട്രഷറർ ടി. ദീപ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.