ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് കൈമാറുന്നു

ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് വിതരണം

 

കുവൈത്ത് സിറ്റി: പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മലപ്പുറം ജില്ലക്കാരായ വിദ്യാർത്ഥികളെ ഒ.ഐ.സി.സി കുവൈത്ത് മലപ്പുറം ജില്ല കമ്മിറ്റി ആദരിച്ചു.

അബ്ബാസിയയിലെ സംസം ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കുവൈത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ മലപ്പുറം സ്വദേശികളായ അസ്റ്റോൺ മാർട്ടിൻ, അബ് ലഹ് മെഹ്‌വിഷ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. .ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ കൂനത്തിൽ അധ്യക്ഷത വഹിച്ചു.

ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് അലി, റെജി പത്തനംതിട്ട എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

മലപ്പുറം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി സഹദ് പുളിക്കൽ, ട്രഷറർ നൗഷാദ്, വൈസ് പ്രസിഡന്റുമാരായ ജോസഫ്, റഫീഖ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ, തബഷീർ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായി.

മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുക്കലും പ്രോത്സാഹിപ്പിക്കലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - OICC Malappuram District Committee Educational Award Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.