ഒ.ഐ.സി.സി യൂത്ത് വിങ് യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണ പരിപാടി
കുവൈത്ത് സിറ്റി: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 66-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്ത് യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷവും കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയായ ‘ഓപറേഷൻ തൂഫാൻ’ പ്രതിജ്ഞാ സദസ്സും സംഘടിപ്പിച്ചു. അബ്ബാസിയ നയനം ഹാളിൽ ഒ.ഐ.സി.സി യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങ് ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മിറ്റിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ. നിസാം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിങ് വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ബോണി സാം മാത്യു ‘ഓപറേഷൻ തൂഫാൻ’ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഇല്യാസ് പൊതുവാച്ചേരി, നിബു ജേക്കബ്, രാമകൃഷ്ണൻ കള്ളാർ, നാഷനൽ കമ്മിറ്റി സെക്രട്ടറി റെജി കോരുത്, ജോയന്റ് ട്രഷറർ കോശി ബോസ്, ജില്ല പ്രസിഡന്റുമാരായ എബി അത്തിക്കയം, ബത്താർ വൈക്കം, ബൈജു പോൾ, ജില്ല സെക്രട്ടറിമാരായ അനിൽ ചീമേനി, കൂടാതെ മുനീർ മഠത്തിൽ, ഷിജിൻ ഷാജി, ചാൾസ് ജോർജ്, സിനു ജോൺ എന്നിവർ സംസാരിച്ചു. യൂത്ത് വിങ് വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ബോണി സാം മാത്യു സ്വാഗതം പറഞ്ഞു. യൂത്ത് വിങ് നേതാക്കളായ ലിജിൽ മാത്യു, നിതിൻ തോമസ്, ജെറിൻ എബ്രഹാം, ടിജോ തമ്പി, ഷൈൻ ജോസഫ് സാം, ബോയാസ് ജോസ്, സിറിൽ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യൂത്ത് വിങ് ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.