ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ കാ​മ്പ​യി​ൻ

ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി അംഗത്വ കാമ്പയിന് തുടക്കം

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി അംഗത്വ കാമ്പയിൻ ആരംഭിച്ചു. അൽ മുല്ലാ എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ അനീസ് കൊല്ലത്തിന് അംഗത്വം നൽകി നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട് ഉദ്ഘാടനം ചെയ്തു.

കമ്മിറ്റി പ്രസിഡന്റ് സൈമൺ ബേബി അധ്യക്ഷത വഹിച്ചു. കുവൈത്ത് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ മുഖ്യപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി സെക്രട്ടറി ജോയ് കരുവാളൂർ, ജില്ല വൈസ് പ്രസിഡൻറ് റോയി എബ്രഹാം, ഒ.ഐ.സി.സി യൂത്ത് വിങ് പ്രസിഡൻറ് ഷഫീഖ് മയൂര, അൽ അമീൻ കൊട്ടാരക്കര, ബോണി സാം, അലക്സ് മാത്യു എന്നിവർ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ഷംസു താമരക്കുളം സ്വാഗതവും യൂത്ത് വിങ് വൈസ് പ്രസിഡന്റ് ദിലേഷ് ജഗന്നാഥൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Kollam district committee membership campaign has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.