Posted On
date_range Updated On
date_range ഹൃദയാഘാതം: മലയാളി ത്വാഇഫിൽ നിര്യാതനായി
ത്വാഇഫ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ത്വാഇഫില്‍ മലയാളി മരിച്ചു. തിരുവനന്തപുരം പാങ്ങോട് മൂലപേഴ് മൂന്നുമുക്ക് കെ.വി ഹൗസില്‍ ഷാജഹാനാണ് (54) മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റെഡ്ക്രസൻറ് ആംബുലന്‍സെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.
ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ത്വാഇഫില്‍ ഖബറടക്കും. 24 വര്‍ഷമായി ത്വാഇഫിലുണ്ട്. മൂന്ന് മാസത്തോളമായി നാട്ടില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു. ഇഖാമ കാലാവധി അവസാനിക്കുകയും തുടര്‍ന്ന് പുതുക്കാന്‍ കഴിയാതെ വരികയും ചെയ്തതിനാൽ നാട്ടില്‍ പോകുന്നത് നീണ്ടുപോകുകയായിരുന്നു. പിതാവ് : പരേതനായ അബുബക്കര്‍. ഭാര്യ: നൂര്‍ജി. മക്കള്‍: മുംതാസ്, മുജീബ്, മുനീറ. സഹോദരന്‍: നസീര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.