Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി കുവൈത്തിൽ മരിച്ചു. ചെങ്ങന്നൂർ കരക്കാട് മല്ലപ്പള്ളിയിൽ വീട്ടിൽ സദാനന്ദൻ പിള്ള (62) ആണ് മരിച്ചത്. ഭാര്യ: ഉഷാകുമാരി. മക്കൾ: സൂരജ്, ശ്രീലക്ഷ്മി. കല കുവൈത്ത് ഫിൻതാസ് യൂനിറ്റ് അംഗമായിരുന്ന ഇദ്ദേഹം കുവൈത്തിലെ അറബി എനെർട്ടെക് കമ്പനി ജീവനക്കാരനായിരുന്നു. കുറച്ചുനാളായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ കമ്പനിയുടെ സഹകരണത്തോടെ കല കുവൈത്ത് സാമൂഹിക വിഭാഗത്തിെൻറ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.