Posted On
date_range Updated On
date_range മലയാളി യുവാവ് കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസർകോട് നീലേശ്വരം ചീമേനി പുലയന്നൂര്‍ സ്വദേശി രജീഷ് ഭാസ്കരന് (27) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഫര്‍വാനിയ ആശുപത്രിയിലായിരുന്നു മരണം. കെ.എൻ.പി.സി പെട്രോള്‍ പമ്പിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.