Posted On
date_range Updated On
date_range പൊന്നാനി സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. പൊന്നാനി പൊലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന തറീക്കാനകത്ത് മൊയ്തീൻകുട്ടിയുടെ മകൻ അൽത്താഫാണ് (23) മരിച്ചത്. ഡെലിവറിബോയ് ആയി ജോലി ചെയ്യുന്ന അൽതാഫ് സാധനം കൊടുത്ത് മടങ്ങി വരുേമ്പാൾ നസീം സിഗ്നലിന് സമീപം ലാൻഡ് ക്രൂയിസർ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. ജഹ്റ ആശുപത്രിയിലെത്തിച്ചെങ്കിലും എട്ടുമണിയോടെ മരിച്ചു. മൃതദേഹം രാത്രി രണ്ടുമണിക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.