Posted On
date_range Updated On
date_range വടകര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
ഫർവാനിയ: വടകര സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തണ്ടാൻകണ്ടിയിൽ അബ്ദുല്ലയുടെ മകന് നാസർ വാഴയിൽ (48) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് പിതാവ് അബ്ദുല്ല വടകരയിൽ മരിച്ചത്. താൽക്കാലിക താമസ രേഖയിലായതിനാൽ പിതാവിെൻറ സംസ്കാര ചടങ്ങിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. രാവിലെ റോഡിൽ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: നൂരിയ. മക്കൾ: നാദിറ (ബിരുദ വിദ്യാർഥിനി), നാദിർ (ഒമ്പതാം ക്ലാസ്), നൂറിയ ശുക്റ (അഞ്ചാം ക്ലാസ്). മാതാവ്: വാഴയിൽ സൈനബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.