Posted On
date_range Updated On
date_range ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു
കുവൈത്ത് സിറ്റി: 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വെള്ളിയാഴ്ച വൈകീട്ട് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ പറശ്ശിനിക്കടവ് അരിമ്പ്രം സ്വദേശി പുതിയപുരയിൽ ഹമീദ് (68) ആണ് മരിച്ചത്. സാൽമിയയിൽ ഷംസീറ റസ്റ്റാറൻറ് ഉടമയാണ്. ജുമുഅ കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ഹമീദ് കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാൻ സാമൂഹികപ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ ‘കെ.കെ.എം.എ മാഗ്നറ്റ് ടീം’ നടപടിക്രമങ്ങൾ ആരംഭിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: ഷംസീറ, ഷംസീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.