Posted On
date_range Updated On
date_range മാധ്യമപ്രവര്ത്തകന് റെമി സാം നിര്യാതനായി
കുവൈത്ത് സിറ്റി: യുവമാധ്യമപ്രവര്ത്തകന് കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. അബ്ബ ന്യൂസ് എഡിറ്റര്‍ റെമി സാം (36) ആണ് മരിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം ചിറമേല്‍ കുടുംബാംഗമാണ്. അല്‍ഷെയ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുടുംബ സമേതം അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: സംഗീത. മക്കൾ: ജിയ, മെര്ലിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നെറ്റ് ടീം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.