ഒ.െഎ.ഒ.പി മൂവ്മെൻറ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തപ്പോൾ
കുവൈത്ത് സിറ്റി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറിെൻറ നേതൃത്വത്തിൽ ഫർവാനിയ ബദർ അൽ സമ ക്ലിനിക്കിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ നടത്തിയ ക്യാമ്പിൽ 135ൽ പരം അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ഓവർസീസ് പ്രസിഡൻറ് ബിബിൻ പി. ചാക്കോ അധ്യക്ഷത വഹിച്ചു. കുവൈത്ത് നാഷനൽ കമ്മിറ്റി സെക്രട്ടറി സ്നോബി ജോർജ് സ്വാഗതം പറഞ്ഞു. ഓവർസീസ് വൈസ് പ്രസിഡൻറ് സോബി ജോർജ്, കുവൈത്ത് നാഷനൽ കമ്മിറ്റി ട്രഷറർ ഷൈജു കുര്യൻ, ബദർ അൽസമ ക്ലിനിക് മാനേജർ അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഷാജി വർഗീസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.