കുവൈത്ത് സിറ്റി: നായര്‍ സർവിസ് സൊസൈറ്റി സംഘടിപ്പിച്ച മന്നത്ത് പത്മനാഭൻ ജന്മദിനാഘോഷം മുന്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രതാപചന്ദ്രന് അധ്യക്ഷത വഹിച്ചു. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണിക ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കമല്‍ സിങ് റാത്തോര്‍ ലുലു എക്സ്ചേഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുബാഹിര്‍ തയ്യിലിന് നല്കി പ്രകാശനം ചെയ്തു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മന്നം പുരസ്കാരം മുഖ്യാതിഥി ഋഷിരാജ് സിങ് വിതരണം ചെയ്തു.
വിവിധ മേഖലയിലെ സാമൂഹികപ്രവര്‍ത്തകരെയും ബിസിനസ് രംഗത്തെ പ്രതിനിധികളെയും ആദരിച്ചു. എന്‍.എസ്.എസ് ശീര്‍ഷഗാനം രചിച്ച ഹരിവിപിള്ളയെ ആദരിച്ചു. വനിത സമാജം കണ്‍വീനര്‍ കീര്‍ത്തി സുമേഷ്, വെൽഫെയര്‍ കണ്‍വീനര്‍ അനീഷ് എന്നിവര്‍ സംസാരിച്ചു. സുവനീര്‍ കമ്മിറ്റി ചെയര്മാന് മധു വെട്ടിയാര്‍ പങ്കെടുത്തു. സാംസ്കാരികസമ്മേളനത്തിൽ എന്‍.എസ്.എസ് കുവൈത്ത് ജനറല്‍ സെക്രട്ടറി കാര്‍ത്തിക് നാരായണന് സ്വാഗതവും ട്രഷറര്‍ അശോക് പിള്ള നന്ദി പറഞ്ഞു. ‘മ്യൂസിക് വിത്ത് ലെജൻഡ്സ്’സംഗീതപരിപാടിയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.