ട്രാസ്ക്-ബി.ഡി.കെ രക്തദാന ക്യാമ്പിൽ സർട്ടിഫിക്കറ്റ് കൈമാറുന്നു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തും (ട്രാസ്ക്) ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്റർ (ബി.ഡി.കെ)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അബ്ദാൻ ബ്ലഡ് ബാങ്ക് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ ട്രാസ്ക് പ്രസിഡന്റ് രജീഷ് ചിന്നൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ വെൽഫെയർ കൺവീനർ സുധീർ കല്ലായിൽ സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി സുജീഷ്, ട്രഷറർ മനോജ്, വൈസ് പ്രസിഡന്റ് ജോയ് ചിറ്റിലപ്പിള്ളി, വനിതാവേദി ജനറൽ കൺവീനർ വിജിത രതീഷ് , ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം, ജോയിന്റ് കൺവീനർ നളിനാക്ഷൻ എന്നിവർ ആശംസ നേർന്നു. ചടങ്ങിൽ ട്രാസ്ക് വാട്സാപ് ചാനൽ പ്രകാശനം ചെയ്തു. സാമൂഹിക സേവന പ്രവർത്തനങ്ങളെ അംഗീകരിച്ച് ബി.ഡി.കെ കുവൈത്തിന് മൊമന്റോ നൽകി ആദരിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ജിൽ ചിന്നൻ, മുകേഷ് ഗോപാലൻ, രമേഷ് നായർ, സുബൈദ ഷാജഹാൻ, ക്രിസ്റ്റൽ മഞ്ഞളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.