നോര്ക്ക പ്രവാസി കാര്ഡുകള്ക്ക് അപേക്ഷിക്കാം
കുവൈത്ത് സിറ്റി: പ്രവാസികള്ക്കായി നോര്ക്ക റൂട്ട്സ് ഏര്പ്പെടുത്തിയ വിവിധ തിരിച്ചറിയൽ കാര്ഡുകള്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവാസി ഐ.ഡി, സ്റ്റുഡന്റ്സ് ഐ.ഡി, എന്.ആര്.കെ ഇന്ഷുറന്സ്, പ്രവാസി രക്ഷ ഇൻഷുറന്സ് എന്നീ സേവനങ്ങൾ ഇതിന്റെ ഭാഗമാണ്. ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളില് ഇടപെടാനും ഉതകുന്നതിനാണ് ഐ.ഡി കാര്ഡ് സേവനം. വിദേശത്ത് ആറു മാസത്തില് കൂടുതല് ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 -70നും ഇടയില് പ്രായമുള്ള പ്രവാസികള്ക്ക് നോര്ക്ക റൂട്ട്സ് തിരിച്ചറിയല് കാര്ഡിന് അപേക്ഷിക്കാം.
വിദേശപഠനത്തിന് പോകുന്ന മലയാളി വിദ്യാര്ഥികള്ക്ക് സ്റ്റുഡന്റ് ഐ.ഡി കാര്ഡ് ലഭിക്കും. ആറു മാസമോ അതില് കൂടുതലോ വിദേശത്ത് താമസിക്കുകയോ, ജോലിചെയ്യുകയോ ചെയ്യുന്ന സാധുതയുള്ള വിസ, പാസ്പോര്ട്ട് എന്നിവയുളള പ്രവാസികള്ക്ക് പ്രവാസിരക്ഷാ ഇന്ഷുന്സ് പോളിസിക്ക് അപേക്ഷിക്കാം. മേല് സേവനങ്ങള്ക്ക് ഇന്ഷുറന്സ് പരിരക്ഷയും ലഭിക്കും.
അപകട ഇൻഷുറൻസ്
പ്രവാസി ഐഡി കാർഡിൽ അപകട മരണങ്ങൾക്ക് നാല് ലക്ഷം രൂപവരെ ഇൻഷുറൻസ് ലഭിക്കും. അപകടങ്ങളിൽ വൈകല്യം സംഭവിച്ചാൽ രണ്ടുലക്ഷം രൂപവരെയും ലഭിക്കും. മൂന്നു വർഷമാണ് കാർഡിന്റെ കാലാവധി. 372 രൂപയാണ് ഇതിനായി നോർക്ക റൂട്ട്സിൽ അടക്കേണ്ടത്.
പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി
13 ഗുരുതര രോഗങ്ങൾക്ക് പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയിൽ ഒരു ലക്ഷം രൂപവരെ സഹായം ലഭിക്കും. കുറഞ്ഞത് ആറു മാസത്തേക്ക് സാധുതയുള്ള പാസ്പോർട്ടും വിസയും ഉള്ള വിദേശത്ത് താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ പ്രവാസി ആയിരിക്കണം അപേക്ഷകർ. പ്രായപരിധി 18-60. രജിസ്ട്രേഷൻ ഫീസ് ഒരു വർഷത്തേക്ക് 649 രൂപ (പ്രീമിയം ഉൾപ്പെടെ).
അപേക്ഷ ഓൺലൈൺ വഴി
നോര്ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://norkaroots.org വഴി സേവനങ്ങള്ക്ക് അപേക്ഷിക്കാം. കൂടുതല് വിവരങ്ങള്ക്ക് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള് സർവിസ്) അല്ലെങ്കില് നോര്ക്ക റൂട്ട്സ് ഹെഡ് ഓഫിസ് 0471 2770543, 0471 2770528 എന്നീ നമ്പറുകളില് ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.