കുവൈത്ത് സിറ്റി: രാജ്യത്ത് അരിക്ക് ക്ഷാമമില്ലെന്ന് വാണിജ്യ, വ്യവസായമന്ത്രി മുഹമ്മദ് അൽ അയ്ബാൻ പറഞ്ഞു. അരി കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കാനുള്ള ചില രാജ്യങ്ങളുടെ സമീപകാല തീരുമാനങ്ങൾ കുവൈത്തിനെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. നേരത്തേ വിദേശ വിപണിയിലേക്ക് യു.എ.ഇ നാലു മാസത്തേക്ക് അരി കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
ബസ്മതി ഇതര വെള്ള അരിക്ക് ഇന്ത്യയും കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് മന്ത്രി വിശദീകരണം നല്‍കിയത്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അരിയും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യാൻ കുവൈത്ത് സപ്ലൈസ് കമ്പനിക്ക് നിർദേശം നല്‍കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.