കുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'നിറം' ചിത്രരചന മത്സരം നവംബർ 12ന് ഉച്ചക്ക് രണ്ടിന് ഓൺലൈനായി നടത്തും. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ 131ാം ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2005 മുതൽ ചിത്രരചന മത്സരം നടത്തുന്നു.
ഡ്രോയിങ്ങിലും പെയിൻറിങ്ങിലുമായി നാലു വിഭാഗങ്ങളിലാണ് മത്സരം നടത്തുക. എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെ (ഗ്രൂപ് എ), രണ്ട് മുതൽ നാലാം ക്ലാസ് വരെ (ഗ്രൂപ് ബി), അഞ്ചുമുതൽ എട്ടുവരെ (ഗ്രൂപ് സി), ഒമ്പത് മുതൽ 12 വരെ (ഗ്രൂപ് ഡി) എന്നിവയിൽ ആദ്യ രണ്ടു ഗ്രൂപ്പുകൾക്ക് ക്രയോൺസും കളർപെൻസിലും ഗ്രൂപ് സി, ഡി എന്നിവർക്ക് വാട്ടർ കളറുകളും ഉപയോഗിക്കാം. ഡ്രോയിങ് ഷീറ്റ് A3 അല്ലെങ്കിൽ A4 ഉപയോഗിക്കാം. ചിത്രരചന കൂടാതെ, ഏഴ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്ലേ സ്കൾപ്ചർ മത്സരവും ഉണ്ടായിരിക്കും. ഉച്ചക്ക് രണ്ടുമുതൽ നാലു വരെ സമയത്തിൽ വര പൂർത്തിയാക്കി നാലു മുതൽ 4:30 വരെ സമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യണം. ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയവും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് സ്പെഷൽ ഗിഫ്റ്റും നൽകും. എല്ലാ മത്സരാർഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. www.kalakuwait.net എന്ന വെബ്സൈറ്റിലൂടെ നവംബർ 11 വരെ രജിസ്റ്റർ ചെയ്യാം.ങ്ങൾക്ക് kalakuwait@gmail.com എന്ന ഇ-മെയിൽ വഴിയും കൂടാതെ 97219439, 97959072, 97219833, എന്നീ നമ്പറുകൾ വഴിയും ബന്ധപ്പെടാം. കുവൈത്തിലെ പ്രഗല്ഭ കലാകാരന്മാർ മത്സരം നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.