കുവൈത്ത് സിറ്റി: മാധ്യമപ്രവർത്തക ഹിദായത്ത് അൽ സുൽത്താൻ കൊല്ലപ്പെട്ട സംഭവത്തിൽ ബ്ലഡ്മണി നൽകി പ്രതിയെ രക്ഷിക്കാൻ കുടുംബം കാമ്പയിനിലൂടെ ഒരു കോടി ദീനാർ സമാഹരിച്ചു. പ്രതിയായ ഖാലിദ് നഖ അൽ ആസ്മിയുടെ മോചനത്തിനായാണ് അൽ അവാസിം ഗോത്രം ഒരു കോടി ദീനാർ കണ്ടെത്താൻ കാമ്പയിൻ പ്രഖ്യാപിച്ചത്. ഒറ്റരാത്രി കൊണ്ട് എട്ട് ദശലക്ഷം ദീനാർ സമാഹരിക്കാൻ ഇവർക്കായി. 2001 മാർച്ചിലാണ് സംഭവം. തെൻറ ഗോത്രത്തെ മാഗസിനിലൂടെ അപമാനിച്ചുവെന്ന് പറഞ്ഞാണ് ഖാലിദ് മാധ്യമപ്രവർത്തകയെ കാറിടിച്ച് കൊന്നത്. അന്നുമുതൽ ജയിലിലാണ് ഖാലിദ് നഖ അൽ ആസ്മി. നഷ്ടപരിഹാര തുക നൽകുകയാണെങ്കിൽ ഹിദായത്ത് അൽ സുൽത്താെൻറ കുടുംബം മാപ്പുനൽകാൻ തയാറാണ്. അല്ലെങ്കിൽ 15 വർഷം കൂടി പ്രതി ജയിലിൽ കിടക്കേണ്ടി വരും. പിരിവിന് മന്ത്രാലയത്തിെൻറ അനുമതിയുണ്ട്. ഇപ്പോഴത്തെയും മുമ്പത്തെയും ചില എം.പിമാർ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ധനസമാഹരണ കാമ്പയിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.