മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് മാര്‍ക്കറ്റിങ് ഹെഡ് ബഷീര്‍ ബാത്ത റോയല്‍ ഈഗിൾ ഗ്രൂപ് എച്ച്.ആര് മാനേജര്‍ മുഹമ്മദ് ഹാസിഫിന് ഫാമിലി ക്ലബ് പ്രിവിലേജ് കാര്‍ഡ് കൈമാറുന്നു
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് റോയൽ ഈഗ്ൾ ഗ്രൂപ് ഓഫ് കമ്പനി അംഗങ്ങൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാര്‍ഡ് കൈമാറി. ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും ലഭ്യമാക്കുകയാണ് പ്രിവിലേജ് കാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്. മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ദജീജ് ഹെഡ് ഓഫിസില്‍ നടന്ന ചടങ്ങില്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ് കോർപറേറ്റ് മാര്‍ക്കറ്റിങ് ഹെഡ് ബഷീര്‍ ബാത്ത റോയല്‍ ഈഗിൾ ഗ്രൂപ് എച്ച്.ആര് മാനേജര്‍ മുഹമ്മദ് ഹാസിഫിന് മെട്രോ പ്രിവിലേജ് കാര്‍ഡ് കൈമാറി.
മെട്രോ പ്രിവിലേജ് കാര്‍ഡിലൂടെ ഡിജിറ്റല്‍ എക്സ്-റേകള്‍, എം.ആര്.ഐ സ്കാനുകള്‍, സി.ടി സ്കാനുകള്‍, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി (ബി.എം.ഡി) ടെസ്റ്റുകള്‍, ഡേ കെയര്‍ സര്‍ജറി, യൂറോളജി, കാര്‍ഡിയോളജി, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക്സ്, ഒഫ്താല്‍മോളജി, തുടങ്ങിയ നിരവധി മേഖലകളില്‍ ചികിത്സ മിതമായ നിരക്കില്‍ ലഭ്യമാകും.
ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ ഉള്‍പ്പെടെ എല്ലാ ബില്ലിങ്ങിനും 30 ശതമാനം കാഷ്ബാക്ക്, ഫാര്‍മസികളില്‍ 15 ശതമാനം കാഷ് ബാക്ക്, ഒരു ദീനാർ മുതൽ പത്ത് ദീനാർ വരെ നിരക്കിൽ സമഗ്ര ഹെല്‍ത്ത് ലാബ് പാക്കേജുകള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.