കാ​മ​റ​യി​ൽ പ​തി​യു​ന്ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​യി ​പ്ര​ത്യേ​ക ഒാ​ഫി​സ്​ വ​രു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ട്രാ​ഫി​ക് കാ​മ​റ​ക​ൾ വ​ഴി ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഓ​ഫി​സ് വ​രു​ന്നു. ട്രാ​ഫി​ക് ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മ​െൻറി​​െൻറ കീ​ഴി​ൽ ന​വം​ബ​ർ മ​ധ്യ​ത്തോ​ടെ ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നു ഗ​താ​ഗ​ത​വ​കു​പ്പ് അ​റി​യി​ച്ചു.
പ​രോ​ക്ഷ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം കേ​സു​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക ഓ​ഫി​സ് എ​ന്ന ആ​ശ​യ​ത്തി​ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം രൂ​പം ന​ൽ​കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ ഇ​ട​പെ​ട​ലി​ല്ലാ​തെ ട്രാ​ഫി​ക് കാ​മ​റ​ക​ളി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ഇ​ൻ​ഡ​യ​റ​ക്ട്​  വ​യ​ലേ​ഷ​ൻ അ​ഥ​വാ പ​രോ​ക്ഷ നി​യ​മ​ലം​ഘ​നം. വേ​ഗ​പ​രി​ധി ലം​ഘ​നം, റെ​ഡ് സി​ഗ്​​ന​ൽ മ​റി​ക​ട​ക്ക​ൽ, റോ​ഡി​ലെ സൂ​ച​ന ബോ​ർ​ഡു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​വ​ഗ​ണി​ക്ക​ൽ, എ​മ​ർ​ജ​ൻ​സി ട്രാ​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്ക​ൽ, പാ​ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ യു ​ടേ​ൺ എ​ടു​ക്ക​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കാ​മ​റ​ക​ൾ വ​ഴി ക​ണ്ടെ​ത്തു​ന്ന​ത്. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ, മൊ​ബൈ​ൽ ഉ​പ​യോ​ഗം തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളും കാ​മ​റ​ക​ൾ ക​ണ്ടെ​ത്താ​റു​ണ്ട്. പ​രോ​ക്ഷ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ വാ​ഹ​ന ഉ​ട​മ​യി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള ന​ട​പ​ടി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ വെ​ബ്‌​സൈ​റ്റ് വ​ഴി പി​ഴ സം​ഖ്യ എ​ത്ര​യാ​ണെ​ന്ന് പ​രി​ശോ​ധി​ക്കാ​നും കെ ​നെ​റ്റ് കാ​ർ​ഡ് വ​ഴി അ​വ അ​ട​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. ഈ ​രീ​തി​ക്കു പ​ക​രം പ​രോ​ക്ഷ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ നേ​രി​ട്ട് വി​ളി​ച്ചു വ​രു​ത്തി പി​ഴ ഈ​ടാ​ക്കാ​നാ​ണ് പ്ര​ത്യേ​ക ഓ​ഫി​സ് ആ​രം​ഭി​ക്കു​ന്ന​ത്. നി​യ​മ​ലം​ഘ​നം രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടാ​ൽ ഇ​തി​നാ​യു​ള്ള പ്ര​ത്യേ​ക ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വാ​ഹ​ന ഉ​ട​മ​ക്ക് സ​മ​ൻ​സ് അ​യ​ക്കും. സ​മ​ൻ​സ്  അ​വ​ഗ​ണി​ച്ചാ​ൽ എ​ല്ലാ​വി​ധ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും ത​ട​യ​പ്പെ​ടും. കു​ട്ടി​ക​ളും ലൈ​സ​ൻ​സി​ല്ലാ​ത്ത കൗ​മാ​ര​ക്കാ​രും ന​ട​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും പു​തി​യ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലു​ണ്ട്.
Tags:    
News Summary - new traphic office kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.