കുവൈത്ത് സിറ്റി: പുതിയ കായികനിയമം കുവൈത്ത് പാർലമെൻറ് വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. ഒന്നാം റൗണ്ട് വോെട്ടടുപ്പിൽ 48 എം.പിമാരിൽ 44 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മൂന്നുപേർ എതിർത്ത് വോട്ടുചെയ്തു. ഒരാൾ വിട്ടുനിന്നു. രണ്ടാം റൗണ്ട് വോെട്ടടുപ്പിൽ 51 പേരിൽ 47 പേർ അനുകൂലിച്ചപ്പോൾ മൂന്നുപേർ എതിർക്കുകയും ഒരാൾ വിട്ടുനിൽക്കുകയും ചെയ്തു. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ച് ഭേദഗതി ചെയ്ത പുതിയ കായികനിയമം ചർച്ചചെയ്യുന്നതിന് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം ഞായറാഴ്ച മന്ത്രിമാരുടെയും എം.പിമാരുടെയും പ്രത്യേക യോഗം വിളിക്കുകയായിരുന്നു.
മന്ത്രിസഭ രാജിവെച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി കാരണം ഇപ്പോൾ പതിവ് പാർലമെൻറ് യോഗം ചേരുന്നില്ല. കുവൈത്തിന് മേൽ ഫിഫയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതിൽ നിർണായകമാണ് കായികനിയമ ഭേദഗതി. അന്താരാഷ്ട്ര കായിക ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന കാരണം പറഞ്ഞാണ് ഏതാനും വർഷങ്ങളായി ഫിഫയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഉൾപ്പെടെ കുവൈത്തിനെതിരെ വിലക്ക് ഏർപ്പെടുത്തിയത്.
രാജ്യത്തെ കായിക സംഘടനകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള കായിക നിയമം ഭേദഗതി ചെയ്യണമെന്നതായിരുന്നു അന്താരാഷ്ട്ര കായിക സംഘടനകളുടെ പ്രധാന ആവശ്യം.
ഖത്തറിെൻറ കായിക നിയമങ്ങൾക്ക് സമാനമായാണ് കുവൈത്തിെൻറ പുതിയ നിയമമെന്ന് സൂചനയുണ്ട്. പുതിയ നിയമത്തിൽ ഫിഫയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും എതിർപ്പൊന്നും അറിയിച്ചിട്ടില്ലെന്നാണ് സൂചനകൾ. കഴിഞ്ഞ നാലുമാസമായി ഫിഫയും കുവൈത്ത് അധികൃതരും തമ്മിൽ ചർച്ചയിലായിരുന്നു.
രാജ്യത്തെ കായിക ഭരണസമിതികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ നിയമം. സർക്കാർ ഇവക്ക് സാമ്പത്തിക സഹായം നൽകുമെങ്കിലും മറ്റു ഇടപെടലുകൾ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാവില്ല. കായിക ഭരണസമിതികൾക്ക് ഭാരവാഹി തെരഞ്ഞെടുപ്പ് അടക്കം എല്ലാ കാര്യങ്ങളിലും പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.
കായികമന്ത്രിയായിരുന്ന ശൈഖ് സൽമാൻ അസ്സബാഹിെൻറ രാജിക്ക് വരെ കാരണമായ രാഷ്ട്രീയ പ്രശ്നമായിരുന്നു രാജ്യം നേരിട്ട കായിക വിലക്ക്.
അന്താരാഷ്ട്ര കായിക സംഘടനകളുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം കുവൈത്തിന് രാജ്യാന്തര കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. സർക്കാർ കായികമേഖലയിൽ അമിതമായി കൈകടത്തുന്നുവെന്നാരോപിച്ചാണ് ഫിഫയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഉൾപ്പെടെ കുവൈത്തിന് വിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.