അൻവർ സഈദ്, സാബിക് യൂസഫ്, മുഹമ്മദ് ഷാഫി
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.എ.ജി) 2026-2027 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫഹാഹീൽ യൂനിറ്റി സെന്ററിൽ ചേർന്ന വാർഷിക ജനറൽബോഡി യോഗത്തിൽ ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. പി.ടി. ശരീഫ് സ്വാഗതം പറഞ്ഞു.
കെ.എ.ജിയുടെ വിവിധ ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇലക്ടറൽ കോളജ് അംഗങ്ങൾ സമ്മേളിച്ച് കേന്ദ്ര കമ്മിറ്റിയെയും കേന്ദ്ര കമ്മിറ്റി കൂടിച്ചേർന്ന് ഭാരവാഹികളെയും തെരഞ്ഞെടുക്കുകയായിരുന്നു. വരണാധികാരി പി.ടി. ഷാഫി തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി. 2027 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി.
ഭാരവാഹികൾ: അൻവർ സഈദ് (പ്രസി.), സാബിക് യൂസഫ്(ജന.സെക്ര), മുഹമ്മദ് ഷാഫി പി.ടി (ട്രഷ), ഫൈസൽ മഞ്ചേരി, പി.ടി. ശരീഫ് (വൈ. പ്രസിഡന്റുമാർ), സിറാജ് സ്രാമ്പിക്കൽ, സി.പി. നൈസാം, ഡോ. അലിഫ് ഷുക്കൂർ (സെക്ര.), സി.കെ. നജീബ്, മനാഫ് കൊച്ചുമരക്കാർ (അസി. ട്രഷറർമാർ), ഫിറോസ് ഹമീദ്, അബ്ദുറസാഖ് നദ്വി, കെ. അബ്ദുറഹിമാൻ, കെ.വി. ഫൈസൽ, നിയാസ് ഇസ്ലാഹി, ഖലീലു റഹ്മാൻ, താജുദ്ദീൻ മദീനി എന്നിവരാണ് മറ്റ് കേന്ദ്ര സമിതി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.