സരിത രാജൻ, അനീജ രാജേഷ്, സുമലത, അജിത എം.ആർ

വോയ്സ് കുവൈത്ത് വനിതാവേദി പുതിയ ഭാരവാഹികൾ

കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് വനിതാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് സരിത രാജൻ അധ്യക്ഷത വഹിച്ചു. വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ് വാർഷിക റിപ്പോർട്ടും,വനിതാവേദി ട്രഷറർ അനീജ രാജേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ,കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ.കെ,കേന്ദ്ര ട്രഷറർ നിതിൻ.ജി.മോഹൻ,കേന്ദ്ര മുൻ പ്രസിഡന്റ് ജോയ് നന്ദനം എന്നിവർ ആശംസകൾ നേർന്നു. വനിതാവേദി വൈസ് പ്രസിഡന്റ് മിനി കൃഷ്ണ സ്വാഗതവും, വനിതാവേദി സെക്രട്ടറി ലത മനോജ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ : സരിത രാജൻ (ചെയർപേഴ്സൺ),അനീജ രാജേഷ് (പ്രസി),എസ്.സുമലത (ജന.സെക്ര),അജിത എം.ആർ (ട്രഷ),മിനി കൃഷ്ണ (വൈ.പ്രസി), ലത മനോജ്, അഞ്ജന.ടി.പി (സെക്ര),അമ്പിളി ഗിരീഷ് (ആർട്സ് സെക്രട്ടറി),അഞ്ചു നിതിൻ (ജോ. ട്രഷ), മഞ്ജുള സജയൻ, സൂര്യ അഭിലാഷ്, ശ്രീഷ്മ അരുൺ ആനന്ദ്, സനു രാജൻ, സുധ ഹരി, ടിനു സുജീഷ്, മഹേശ്വരി സബീഷ്, ശ്യാമ രതീഷ്, ബിന്ദു രാജു,സുധ ഗോപി (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).

Tags:    
News Summary - New office bearers of Voice Kuwait Women's Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.