കെ.കെ.എം.എ ജനറൽ കൗൺസിൽ മീറ്റിങ്ങിൽ ഇബ്രാഹിം കുന്നിൽ സംസാരിക്കുന്നു
കെ.കെ.എം.എ കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
കുവൈത്ത് സിറ്റി: കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി 2024-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മംഗഫ് അൽ നജാത്ത് സ്കൂളിൽ നടന്ന ജനറൽ കൗൺസിൽ മീറ്റിങ്ങിൽ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ഒ.പി. ശറഫുദ്ദീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ കലാം മൗലവി പ്രാർഥന നടത്തി. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി കെ.സി. റഫീഖ് എന്നിവരെ മെമന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും ബി.എം. ഇഖ്ബാൽ നന്ദിയും പറഞ്ഞു. കെ.എം. ഷാജഹാൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എ.പി അബ്ദുൽ സലാം, ബി.എം ഇഖ്ബാൽ, മുനീർ കുനിയ
പുതിയ ഭാരവാഹികൾ: എ.പി. അബ്ദുൽ സലാം(ചെയർ), ഇബ്രാഹിം കുന്നിൽ (വൈ.ചെയർ), കെ. ബഷീർ (പ്രസി), ബി.എം. ഇഖ്ബാൽ (ജന.സെക്ര), മുനീർ കുനിയ (ട്രഷ), കെ.സി. റഫീഖ്, എച്ച്.എ. അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ് സംസം, ഒ.പി. ശറഫുദ്ദീൻ (വർക്കിങ് പ്രസി), ഒ.എം. ഷാഫി, എ.ടി. നൗഫൽ, നിസാമുദ്ദീൻ സി.എൻ, അബ്ദുൽ കലാം മൗലവി, അബ്ദുൽ ലത്തീഫ് എടയൂർ, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, ജാഫർ പി.എം, മജീദ് റവാബി, പി.എം. ശരീഫ്, ഫിറോസ്.ടി, അസ്ലം ഹംസ, അബ്ദുൽ ജബ്ബാർ ഗുർപുറ, അഷ്റഫ് മാങ്കാവ്, പി.എ. അബ്ദുള്ള(വൈ.പ്രസി), നവാസ് കാതിരി(ഓർഗ. സെക്ര),സുൽഫിഖർ എം.പി, കെ.സി. അബ്ദുൽ കരീം(സെക്ര), മുഹമ്മദ് അലി കടിഞ്ഞിമൂല,അബ്ദുൽ ഹമീദ് മുൽകി (ഫൈ.സെക്ര), സെയ്ദ് റഫീഖ് (ഓഡിറ്റർ), അഹ്മദ് കല്ലായി, മുഹമ്മദ് യാസീൻ, യാക്കൂബ് എലത്തൂർ (ഡയറക്ടർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.