കുവൈത്ത് സിറ്റി: രണ്ട് ഉപപ്രധാനമന്ത്രിമാരും ഒേട്ടറെ പുതുമുഖങ്ങളുമായി കുവൈത്ത് മന്ത്രിസഭ രൂപവത്കരിച്ചു. അനസ് അൽ സാലിഹ്, ഹമദ് ജാബിൽ അലി അസ്സബാഹ് ഉപപ്രധാനമന്ത്രിമാർ എന്നിവരാണ് ഉപപ്രധാനമന്ത്രിമാർ. അനസ് സാലിഹിന് മന്ത്രിസഭകാര്യത്തിെൻറയും ഹമദ് ജാബിർ അലി അസ്സബാഹിന് പ്രതിരോധത്തിെൻറയും ചുമതലയുണ്ട്. ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹ് ആണ് ആഭ്യന്തര മന്ത്രി.
ഡോ. ബാസിൽ അസ്സബാഹ് (ആരോഗ്യം), ഇൗസ അൽ കൻദരി (സാമൂഹികക്ഷേമം, ഒൗഖാഫ്), മുഹമ്മദ് അൽ ഫാരിസ് (എണ്ണ, ജല, വൈദ്യുതി), അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് (വിദേശകാര്യം), ഡോ. റന അൽ ഫാരിസ് (പൊതുമരാമത്ത്, മുനിസിപ്പൽ), മുബാറക് അൽ ഹരീസ് (പാർലമെൻറി കാര്യം), ഖലീഫ ഹമദ (ധനകാര്യം), അബ്ദുറഹ്മാൻ അൽ മുതൈരി (വാർത്താവിനിമയം, യുവജനകാര്യം), അബ്ദുല്ല മറാഫി (ഭവനകാര്യം, സേവനകാര്യം), ഡോ. അലി അൽ മുദഫ് (വിദ്യാഭ്യാസം), ഫൈസൽ അൽ മിദ്ലജ് (വാണിജ്യം, വ്യവസായം), ഡോ. നവാഫ് അൽ യാസീൻ (നീതിന്യായം) എന്നിവരാണ് മറ്റു മന്ത്രിമാർ.
ശൈഖ് നാസർ മൻസൂർ അസ്സബാഹ്, ഖാലിദ് അൽ റൗദാൻ, ഡോ. ഫഹദ് അൽ അഫാസി, ഡോ. ഖാലിദ് അൽ ഫാദിൽ, ബർറാക് അൽ ഷിത്താൻ, മറിയം അഖീൽ, സൗദ് അൽ ഹർബി, വലീദ് അൽ ജാസിം എന്നിവർക്ക് സ്ഥാനം നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.