ദ യുനൈറ്റഡ് ചർച്ച് ഒാഫ് ഇന്ത്യ ബിഷപ് ഫാ സാം ബർണബാസ് കുടിലിങ്കൽ, വികാരി ജനറൽമാരായ ഫാ. പ്രജീഷ് മാത്യു, ഫാ. ഡൈജു പി. സ്കറിയ എന്നിവർ
കുവൈത്ത് സിറ്റി: ദ യുനൈറ്റഡ് ചർച്ച് ഒാഫ് ഇന്ത്യയുടെ പുതിയ ആത്മീയ നേതാവും ബിഷപ്പുമായി സാം ബർണബാസ് കുടിലിങ്കലിനെ എപ്പിസ്കോപ്പൽ ആംഗ്ലിക്കൻ സൗത്ത് ഇന്ത്യൻ ചർച്ച് ആർച്ച് ബിഷപ് ഡോ. സി.കെ. സ്റ്റീഫൻ, ബിഷപ് ഗുണാലൻ, ബിഷപ് സാമുവൽ എന്നിവരുടെ സാന്നിധ്യത്തിൽ വാഴിച്ചു.
സഭയുടെ സീനിയർ വൈദികനും കുവൈത്ത് വികാരിയുമായ ഫാ. പ്രജീഷ് മാത്യുവിനെയും ജനറൽ സെക്രട്ടറി ഫാ. ഡൈജു പി. സ്കറിയയെയും വികാരി ജനറൽമാരായും നിയമിച്ചു. നിയമനങ്ങൾക്ക് സഭ എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.