കുവൈത്ത് സിറ്റി: പുതിയ വിമാനത്താവള വികസനത്തിന് 250 ദശലക്ഷം ദീനാർ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ വികസനം, വാഹന പാർക്കിങ് സൗകര്യം ആധുനികവത്കരിക്കൽ, യാത്രക്കാരുടെ വിശ്രമ കേന്ദ്രങ്ങളുടെ വികസനം എന്നിവക്കാണ് പണം ഉപയോഗിക്കുക. 2022 ആകുമ്പോഴേക്ക് കുവൈത്ത് വിമാനത്താവളത്തിെൻറ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പദ്ധതി പൂർത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും.
നിലവിൽ 50 ലക്ഷം യാത്രക്കാരാണ് പ്രതിവർഷം വിമാനത്താവളം വഴി യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. ആധുനിക രീതിയിലുള്ള വിമാനത്താവളത്തിെൻറ നവീകരണത്തിന് ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോകപ്രശസ്ത ഡിസൈനർമാരായ ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സ് ആണ് രൂപരേഖ തയാറാക്കിയത്. 4500 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്ന ബഹുനില പാർക്കിങ് സമുച്ചയം, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ബജറ്റ് ഹോട്ടൽ, വിശാലമായ അറൈവൽ-ഡിപ്പാർച്ചർ ഹാളുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ടാവും. പണി പൂർത്തിയാവുേമ്പാൾ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇടംപിടിക്കുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.