ശംസുദ്ദീൻ ഫൈസി എടയാറ്റൂർ, അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, സൈനുൽ ആബിദ് ഫൈസി, ഇ.എസ്. അബ്ദുറഹ്മാൻ ഹാജി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കൗൺസിൽ വാർഷിക ജനറൽ ബോഡി അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ഡോ.സി.കെ. അബ്ദുറഹ്മാന് ഫൈസി അരിപ്ര ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ആമുഖ പ്രഭാഷണം നിർവഹിച്ചു.
സെക്രട്ടറി ഇസ്മായിൽ ഹുദവി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ.എസ് അബ്ദുറഹിമാൻ ഹാജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളുടെ റിപ്പോർട്ടുകൾ സെക്രട്ടറിമാരായ ശിഹാബ് മാസ്റ്റർ, മുനീർ പെരുമുഖം, അബ്ദുൽ ഹകീം മൗലവി വാണിയന്നൂർ, ഇസ്മായിൽ ഹുദവി, നാസർ കോഡൂർ, അബ്ദുസ്സലാം പെരുവള്ളൂർ, ഫൈസൽ കുണ്ടൂർ, നാസർ കോഡൂർ, ഇ.എസ്. അബ്ദുറഹിമാൻ ഹാജി എന്നിവർ അവതരിപ്പിച്ചു.
ഷാഫി ചെമ്പ്ര സാമ്പത്തിക ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച സേവനങ്ങൾക്ക് അമീൻ മുസ് ലിയാർ, റഷീദ് മസ്താൻ, മിസ്ഹബ് തലയില്ലത്ത്, ഹസ്സൻ തഖ്വ, ആരിഫ്,റസാഖ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ഹബീബ് കയ്യം, റിയാസ് ബാബു, അബ്ദുൽ കരീം ഫൈസി, റഷീദ് മസ്താൻ, അഫ്താബ്, സി.പി. തസ്ലിം, മഹമൂദ് ഹാജി, അബ്ദുല്ലത്തീഫ് എടയൂർ, ശിഹാബ് മാസ്റ്റർ, ഇസ്മായിൽ ബേവിഞ്ച, ഫൈസൽ കുണ്ടൂർ, ഫാസിൽ കരുവാരക്കുണ്ട് എന്നിവർ സംസാരിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി നെല്ലായ സ്വാഗതവും ട്രഷറർ ഇ.എസ് അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ശംസുദ്ധീൻ ഫൈസി എടയാറ്റൂർ (ചെയർമാൻ), ഉസ്മാൻ ദാരിമി അടിവാരം (വൈ. ചെയർ.), അബ്ദുൽ ഗഫൂർ ഫൈസി പൊന്മള (പ്രസി.), സൈനുൽ ആബിദ് ഫൈസി (ജന.സെക്ര.), ഇ.എസ് അബ്ദുറഹ്മാൻ ഹാജി (ട്രഷ), മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, ഇസ്മായിൽ ഹുദവി, സിറാജ് ഇരഞ്ഞിക്കൽ (വൈ.പ്രസി.), അബ്ദുൽ ഹകീം മുസ് ല്യാർ വാണിയന്നൂർ, നാസർ കോഡൂർ, എൻജി. മുനീർ പെരുമുഖം, സലാംപെരുവള്ളൂർ, അമീൻ മുസ് ല്യാർ, അബ്ദുൽ അബ്ദുൽ ഹമീദ് അൻവരി, ഇസ്മായിൽ വള്ളിയോത്ത്, റസാഖ് കണ്ണൂർ, ഹസ്സൻ തഖ്വ (സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.