നെസ്റ്റോ മാർക്കറ്റ് മഹ്ബൂല പുതിയ ഔട്ട്ലെറ്റ് മാനേജ്മെന്റ് പ്രതിനിധികളുടെയും സ്റ്റാഫുകളുടെയും സാന്നിധ്യത്തിൽ ഓപറേഷൻ മാനേജർ നംസീർ കൊളപ്പാൽ ഉദ്ഘാടനം ചെയ്യുന്നു
മഹ്ബൂലയിൽ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ഔട്ട്ലെറ്റ് തുടങ്ങി
കുവൈത്ത് സിറ്റി: മുൻനിര റീട്ടെയിൽ ശൃംഖലകളിലൊന്നായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ഔട്ട്ലെറ്റ് മഹ്ബൂലയിൽ പ്രവർത്തനം തുടങ്ങി. ബ്ലോക്ക് -3യിൽ, സ്ട്രീറ്റ് 301 ൽ ഖലീഫ അൽ അബ്ദുല്ല അസ്സബാഹ് മസ്ജിദിനടുത്താണ് ഔട്ട്ലെറ്റ്. മാനേജ്മെന്റ് പ്രതിനിധികളുടെയും സ്റ്റാഫുകളുടെയും സാന്നിധ്യത്തിൽ ഓപറേഷൻ മാനേജർ നംസീർ കൊളപ്പാൽ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു.
കുവൈത്തിലെ 15ാമത്തെയും ജി.സി.സി യിലെ 109ാമത്തെയും ശാഖയാണിത്. മിതമായ വില, സൗകര്യപ്രദം, മികവുറ്റ സേവനം എന്നിവ ഉറപ്പുവരുത്തുന്ന കാര്യത്തിൽ നെസ്റ്റോ ഗ്രൂപ് എപ്പോഴും ബദ്ധശ്രദ്ധാലുക്കളാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
അവശ്യ സാധനങ്ങൾ, ഫ്രഷ്-ഫ്രോസന്‍ ഫുഡ്, മാംസ്യം, പഴവർഗങ്ങൾ, പച്ചക്കറികൾ, പലവ്യഞ്ജനം എന്നിങ്ങനെ എല്ലാം മികച്ച രീതിയിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ആകർഷക ഓഫറും ഒരുക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഉൽപന്നങ്ങള്ക്ക് ഓഫറുകള്‍കൂടി പ്രഖ്യാപിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.