നാറ്റോ കുവൈത്തില്‍ ഓഫിസ് തുറക്കുന്നു

കുവൈത്ത് സിറ്റി: സൈനിക കൂടായ്മയായ നാറ്റോ കുവൈത്തില്‍ ഓഫിസ് തുറക്കുന്നു. നാറ്റോ  ഇസ്തംബൂള്‍ കോഓപറേഷന്‍ ഇനീഷ്യേറ്റിവിന്‍െറ ഗള്‍ഫ് മേഖലയിലെ ആദ്യ പ്രാദേശിക കേന്ദ്രമാണ് കുവൈത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓഫിസ് ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കുന്നതിനായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍ സ്റ്റോള്‍ട്ടന്‍ബര്‍ഗും പ്രതിനിധി സംഘവും തിങ്കളാഴ്ച കുവൈത്തിലത്തെും. സന്ദര്‍ശനത്തിനിടെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അസ്സബാഹ്, വിദേശകാര്യ മന്ത്രി ഖാലിദ് അസ്സബാഹ്, നാഷനല്‍ സെക്യൂരിറ്റി ബ്യൂറോ ചീഫ് ശൈഖ് താമിര്‍ അല്‍ സബാഹ് എന്നിവരുമായി നാറ്റോ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തും. നാറ്റോയും ഗള്‍ഫ് രാഷ്ട്രങ്ങളും സഹകരണം ഉറപ്പുവരുത്തുന്നതിനായി 2004ല്‍ ഇസ്തംബൂളില്‍ രൂപീകരിച്ച കൂട്ടായ്മയാണ് നാറ്റോ ഇസ്തംബൂള്‍ കോഓപറേഷന്‍ ഇനീഷ്യേറ്റിവ്. കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ എന്നീ  നാല് ഗള്‍ഫ് രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്.
നാല് അംഗരാജ്യങ്ങളിലെയും പ്രതിനിധികള്‍ക്ക് പുറമെ സൗദി, ഒമാന്‍ പ്രതിനിധികളും ജി.സി.സി സെക്രട്ടറി ജനറലും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുമെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, പുതിയ അമേരിക്കന്‍ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് കുവൈത്ത് ഉള്‍പ്പെടുന്ന ഗള്‍ഫ് മേഖലയില്‍ അശാന്തി വിതക്കുമെന്ന ആശങ്ക പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയ. കടുത്ത മുസ്ലിം വിരുദ്ധത പ്രഖ്യാപിത നയമായി എടുത്ത ട്രംപ് പ്രസിഡന്‍റാവുന്നതിനെതിരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുതന്നെ കുവൈത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
 എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞതൊന്നും കാര്യമാക്കേണ്ടെന്നും പുതിയ ലോക സാഹചര്യത്തില്‍ സൈനിക ഇടപെടലിനും സംഘര്‍ഷത്തിനും സാധ്യതയില്ളെന്നും ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നു.

 

Tags:    
News Summary - nato

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.