കുവൈത്ത് സിറ്റി: തുർക്കി തലസ്ഥാനമായ അങ്കാറയിൽ ജൂലൈയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിലേക്ക് കുവൈത്ത് അടക്കം നാല് ഗൾഫ് രാജ്യങ്ങളെ ക്ഷണിക്കാൻ നീക്കം നടക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. കുവൈത്തിന് പുറമേ ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളെയാണ് ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്നത്. ഈ നാല് രാജ്യങ്ങളും നാറ്റോയുടെ 'ഇസ്താംബുൾ കോ-ഓപ്പറേഷൻ ഇനിഷ്യേറ്റീവ്' എന്ന പങ്കാളിത്ത പദ്ധതിയിലെ അംഗങ്ങളാണ്. ഇവരുടെ വിദേശകാര്യ മന്ത്രിമാരാകും ഉച്ചകോടിയിൽ പങ്കെടുക്കുക.
ഇറാനുമായുള്ള യുദ്ധസാഹചര്യവും ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം. ചുരുങ്ങിയ രീതിയിലാണ് ഇത്തവണത്തെ ഉച്ചകോടി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാന സെഷനുകളിൽ 32 അംഗരാജ്യങ്ങളിലെ നേതാക്കൾ മാത്രമായിരിക്കും പങ്കെടുക്കുക. ഇന്തോ-പസഫിക് മേഖലയിൽ നിന്നുള്ളവരും ഉക്രെയ്നും സൈഡ് ഇവന്റുകളിൽ പങ്കെടുത്തേക്കാം. അടുത്ത ആഴ്ച സ്വീഡനിൽ നടക്കുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇതിന്റെ അന്തിമ രൂപരേഖ തയ്യാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.