അപകടം നടന്ന സ്ഥലം
Posted On
date_range Updated On
date_range അപകടത്തിൽ സൗദി പൗരൻ മരിച്ചു
കുവൈത്ത് സിറ്റി: അൽ സാൽമി റോഡിൽ വാഹനം മറിഞ്ഞ് സൗദി പൗരൻ മരിച്ചു. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഇയാൾ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചതായാണ് റിപ്പോർട്ട്. മരിച്ചയാളുടെ മൃതദേഹം കൂടുതൽ പരിശോധനക്കായി ഫോറൻസിക് വിഭാഗത്തിനയച്ചു. അപകടം അറിയിച്ചയുടൻ സുരക്ഷ, ഫയർ, ആംബുലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.