Posted On
date_range Updated On
date_range നാഷനൽ റോബോട്ടിക്‌സ് മത്സരം മാർച്ചിൽ
കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്‌സിറ്റി കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്റ് നാഷനൽ റോബോട്ടിക്‌സ് മത്സരം സംഘടിപ്പിക്കുന്നു. മാർച്ച് രണ്ടു മുതൽ നാലു വരെ അൽ ഷദാദിയ കാമ്പസിലാകും പരിപാടി. ഇന്റർമീഡിയറ്റ് മുതൽ യൂനിവേഴ്സിറ്റി സ്റ്റേജ് വരെയുള്ള വിദ്യാർത്ഥികളെ ആകർഷിക്കുകയും അവരുടെ സർഗ്ഗാത്മകവും ഡിജിറ്റൽ കഴിവുകളും വികസിപ്പിക്കുകയും ചെയ്യുന്ന നിലയിലാകും പ്രോഗ്രാം.
ടീം വർക്ക്, പ്രശ്‌നപരിഹാരം, വിമർശനാത്മക ചിന്ത എന്നീ കഴിവുകൾ വർധിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് അക്കാദമിക് അറിവ് പ്രയോഗിക്കാനുള്ള അവസരവും മത്സരം വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.