കെ.ഇ.എ സിറ്റി ഏരിയ രക്‌തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.ഇ.എ സിറ്റി ഏരിയ രക്‌തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കാസർകാട് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ (കെ.ഇ.എ) സ്ഥാപക ജനറൽ കൺവീനറും കേന്ദ്ര വൈസ് പ്രസിഡന്റുമായിരുന്ന ഹാരിസ് മുട്ടുന്തലയുടെ ഓർമ്മക്കായി സിറ്റി ഏരിയ രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഒക്ടോബർ ഒമ്പതിനാണ് ക്യാമ്പ്.
ക്യാമ്പിന്റെ പോസ്റ്റർ ഏരിയ ജനറൽ സെക്രട്ടറി കെ.സി അബ്ദുള്ള ക്ക് നൽകി ചെയർമാൻ ഖലീൽ അടൂർ പ്രകാശനം ചെയ്തു. ഏരിയ പ്രസിഡന്റ് നവാസ് പള്ളിക്കാലിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി അസീസ് തളങ്കര, അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ, കബീർ തളങ്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.