ദേശീയ- വിമോചന ദിനാഘോഷഭാഗമായി നിറങ്ങൾ അണിച്ച കുവൈത്ത് ടവറുകൾ
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ 65ാമത് ദേശീയം സമുചിതമായി ആഘോഷിച്ച് കുവൈത്ത്. ആഹ്ലാദവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തിൽ തെരുവുകൾ നിറഞ്ഞ ജനക്കൂട്ടം മാതൃരാജ്യത്തിന്റെ കൊടിയടയാളങ്ങൾ വീശി ബ്രിട്ടിഷ് കോളനി ഭരണത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ആഹ്ലാദം പങ്കിട്ടു.
ചൊവ്വാഴ്ച രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങൾ നടന്നു. കുവൈത്ത് ടവർ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രങ്ങളായി. ഗൾഫ് സ്ട്രീറ്റും അതിലേക്കുള്ള വഴികളും ദേശീയ പതാകകളുടെ സാന്നിധ്യങ്ങളാൽ നിറഞ്ഞു.
കെട്ടിടങ്ങളിലും വീടുകളിലും വാഹനങ്ങളിലും ദേശീയ പതാക പാറിപ്പറന്നു. ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചും ആഘോഷങ്ങൾ നടന്നു. വിവിധ മാളുകളും ഷോപ്പിങ് സെന്ററുകളും ദേശീയ ദിനത്തിന്റെ ഭാഗമായി. പരസ്പരം കെട്ടിപ്പിടിച്ചും ആലിംഗനം ചെയ്തും ഏവരും സന്തോഷം പങ്കിട്ടു.
ദേശസ്നേഹം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ എല്ലായിടങ്ങളിലും സംഘടിപ്പിക്കുകയുമുണ്ടായി. പ്രവാസി സമൂഹവും ആഘോഷത്തിന്റെ ഭാഗമായി.
വ്യാഴാഴ്ച രാജ്യം വിമോചന ദിനം ആഘോഷിക്കും. 1990 ഓഗസ്റ്റ് 2-ന് ഇറാഖ് അധിനിവേശത്തിൽനിന്ന് മോചനം നേടിയതിന്റെ ആഘോഷമാണ് വിമോചന ദിനം. ഇറാഖ് അധിനിവേശ സമയത്ത് തങ്ങളുടെ ജനത കാണിച്ച അചഞ്ചലതയും അന്താരാഷ്ട്ര പിന്തുണയും കുവൈത്ത് അഭിമാനത്തോടെ അനുസ്മരിക്കുന്ന ദിനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.