രിസാല സ്റ്റഡി സർക്കിൾ നാഷനൽ കൗൺസിലേഴ്സ് മീറ്റ്
കുവൈത്ത് സിറ്റി: ചരിത്രം ഉൾക്കൊണ്ട് സമൂഹത്തോടുള്ള ബാധ്യത നിറവേറ്റണമെന്ന് രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച നാഷനൽ കൗൺസിലേഴ്സ് മീറ്റ് ‘എൻലൈറ്റൻ’ അഭിപ്രായപ്പെട്ടു. ഐ.സി.എഫ് എജുക്കേഷൻ സെക്രട്ടറി റഫീഖ് കൊച്ചന്നൂർ ഉദ്ഘാടനം ചെയ്തു. ഹാരിസ് പുറത്തീൽ അധ്യക്ഷത വഹിച്ചു.
ഡിസംബർ ലക്കം രിസാല വിതരണത്തിൽ ഗോൾഡൻ സോൺ പുരസ്കാരം നേടിയ ജലീബ് സോണിനെ അനുമോദിച്ചു. ഐ.സി.എഫ് നാഷനൽ സെക്രട്ടറി അബ്ദുല്ല വടകര, റഫീഖ് റഹ്മാനി, ജസാം കുണ്ടുങ്ങൾ, അൻവർ ബലക്കാട്, നവാഫ് അഹമ്മദ്, നജീബ് തെക്കേകാട്, അബു താഹിർ, സഹദ് മൂസ, മൂസക്കുട്ടി, അബ്ദുൽ റഹ്മാൻ, അനസ് എടമുറ്റം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.