യമനിൽ സഹായവസ്തുക്കളുമായി നീങ്ങുന്ന നമാ ചാരിറ്റി പ്രവർത്തകൻ
കുവൈത്ത് സിറ്റി: ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിനിന്റെ ഭാഗമായി യമനിൽ കുവൈത്തിലെ നമാ ചാരിറ്റബിൾ സൊസൈറ്റി ശൈത്യകാല സഹായം വിതരണം ചെയ്തു.
കുടിയിറക്കപ്പെട്ടതും ദുർബലരുമായ 125 ഓളം കുടുംബങ്ങൾക്കാണ് സഹായം എത്തിച്ചത്. തുടർച്ചയായ 11ാം വർഷമാണ് നമാ സഹായം എത്തിക്കുന്നത്. തുടർച്ചയായ കുടിയിറക്കം, ദാരിദ്ര്യം തുടങ്ങി കഠിനമായ സാഹചര്യങ്ങൾ നേരിടുന്ന യമൻ കുടുംബങ്ങളുടെ ദുരിതം ലഘൂകരിക്കുകയാണ് സഹായം വഴി ലക്ഷ്യമിടുന്നതെന്ന് നമാ കമ്മ്യൂണിക്കേഷൻ സെക്ടർ മേധാവി അബ്ദുൽ അസീസ് അൽ ഇബ്രാഹിം പറഞ്ഞു. ചാരിറ്റിക്ക് നൽകുന്ന പിന്തുണക്ക് അദ്ദേഹം കുവൈത്തിനും ജനങ്ങൾക്കും നന്ദി അറിയിച്ചു. ശൈത്യകാലത്തെ പ്രധാന ആവശ്യങ്ങൾ കണക്കിലെടുത്ത് പുതപ്പുകൾ, കഫിയകൾ, സോക്സുകൾ, ജാക്കറ്റുകൾ എന്നിവ സഹായത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
യമന്‍ തുടർച്ചയായ മാനുഷിക സഹായം എത്തിക്കുന്നതിൽ നമാ ചാരിറ്റിയെ യമൻ ഡെവലപ്മെന്റ് സൊസൈറ്റി റോഫ്ക എക്സിക്യൂട്ടീവ് ഡയറക്ടർ മജ്ദി ബിൻ ഹർഹര പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.