Posted On
date_range Updated On
date_range കെ.ഡി.എൻ.എ മൈലാഞ്ചി മത്സരം ഒരുക്കുന്നു
കുവൈത്ത് സിറ്റി: മലബാർ മഹോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് സ്ത്രീകൾക്കും കുട്ടികൾക്കും മൈലാഞ്ചി മത്സരം സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 13ന്, അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ഉച്ചക്ക് 1.30 നാണ് മത്സരം. പരമ്പരാഗതവും ആധുനികവുമായ മൈലാഞ്ചി ഡിസൈൻ ആശയങ്ങൾ മത്സരത്തിൽ അവതരിപ്പിക്കാം.
മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും രജിസ്ട്രേഷനും: 55809597, 65959387, 98053009.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.