അബ്ബാസിയ: മ്യൂസിക് ബീറ്റ്സ് കുവൈത്ത് അഞ്ചാം വാർഷികാഘോഷം നവംബർ 17ന് വൈകീട്ട് 5.30ന് അബ്ബാസിയ മറീന ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘ക്യാഡൻസാ മിസ്റ്റിക്കാ’ എന്നു പേരിട്ട മെഗാ ഷോ സംഗീതത്തിെൻറ മാന്ത്രികഘടകങ്ങൾ, മനസ്സിെൻറ മിസ്റ്ററി എന്നിവ ചേർത്ത് പ്രേക്ഷകർക്ക് അതിശയകരമായ അനുഭവം നൽകുമെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെട്ടു. പ്രശസ്ത സംഗീത സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് ഷോ നയിക്കുന്നത്. അനൂപ് കോവളം (കീബോർഡിസ്റ്റ്), ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര (ഐഡിയ സ്റ്റാർ സിംഗർ), ടിവി ഷോ അവതാരിക അലീന പടിക്കൽ എന്നിവർ സംഗീത പ്രദർശനം നടത്തും. മെൻഡലിസ്റ്റ് ആതിയുടെ ഷോയും വേറിട്ട അനുഭവമാവും. കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസുകൾക്കും 94027879, 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. www.facebook.com/musiqbeatspage എന്ന ഫേസ്ബുക് പേജിലും വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.