കെ.ഐ.സി ഫഹാഹീൽ സെൻട്രൽ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച മൗലിദ് സമ്മേളനത്തിൽ കെ.ഐ.സി മേഖല പ്രസിഡന്റ് അമീൻ മുസ്‌ലിയാർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെ സ്നേഹിക്കൽ എല്ലാ മുസ്‍ലിമിന്റെയും ബാധ്യതയാണെന്ന് അമീൻ മുസ്‌ലിയാർ. കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) ഫഹാഹീൽ സെൻട്രൽ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച മെഗാ മൗലിദും മുഹബ്ബത്തെ റസൂൽ-22 പ്രചാരണ സമ്മേളനവും പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം ശരീരത്തെക്കാളും മറ്റ് എല്ലാ ജനങ്ങളെക്കാളും പ്രവാചകനെ സ്നേഹിക്കാതെ യഥാർഥ മുസ്‍ലിം ആവുകയില്ലെന്നും സ്വഹാബികളുടെ ജീവിതം നമുക്ക് കാണിച്ചുതരുന്ന മാതൃക അതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫഹാഹീൽ ഖൈസറിയ ഹാളിൽ സംഘടിപ്പിച്ച പരിപാടി കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് ദാരിമി അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി സംസാരിച്ചു. കെ.ഐ.സി മജ്‍ലിസുൽ അഅലാ അംഗം മുഹമ്മദലി ഫൈസി, ഹാരിസ് ഹുദവി എന്നിവർ മൗലിദിന് നേതൃത്വം നൽകി. കെ.ഐ.സി കേന്ദ്ര നേതാക്കളായ നിസാർ അലങ്കാർ, ശിഹാബ് മാസ്റ്റർ, മേഖല നേതാക്കളായ എൻജിനീയർ മുനീർ, റഷീദ് മസ്താൻ, ഹസൻ തഖ്‌വ, ആദിൽ, യൂനിറ്റ് നേതാക്കളായ ഇബ്രാഹിം പുറത്തൂർ, സൈനുദ്ദീൻ കല്ലുരാവി, ആശിഖ്, ഫൈസൽ, മഅറൂഫ്, ശറഫുദ്ദീൻ, ഷജീർ, സത്താർ എന്നിവരും സംബന്ധിച്ചു. സിദ്ദീഖ് പുഞ്ചാവി സ്വാഗതവും എം.ടി.പി അൻവർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.