കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞവർഷം 10,000 പേർ അറസ്റ്റിലായി. 7000 വ്യത്യസ്ത കേസുകളിലാണ് വിദേശികളും സ്വദേശികളും ഉൾപ്പെടെ ഇത്രയും പേർ അറസ്റ്റിലായത്. അമ്പതോളം പേർ കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളിലും 45 പേർ പൊതു മുതൽ ദുരുപയോഗം ചെയ്ത കേസിലും 120 പേർ സായുധ കവർച്ച, ബലാത്സംഗം എന്നീ കേസുകളിലുമാണ് പിടിയിലായത്. കൈക്കൂലി കേസിൽ 18 പേരെയും മന്ത്രവാദ കേസിൽ 13 പേരെയും അറസ്റ്റ് ചെയ്തു. ഇഖാമ, തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് കൂടുതൽ അറസ്റ്റുകൾ.
അതിനുശേഷം വരുന്നത് മോഷണം, കവർച്ച കേസുകളാണ്. ഭിക്ഷാടനം നടത്തിയതിനും ഏതാനും പേർ പിടിയിലായി. മദ്യം, മയക്കുമരുന്ന് കേസുകളും റിപ്പോർട്ട് ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയതിന് ഏതാനും പേർ അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.