കുവൈത്ത് സിറ്റി: അനധികൃതമായി നേടിയതെന്ന് തെളിഞ്ഞ 13 വ്യക്തികളുടെ കൂടി പൗരത്വം റദ്ദാക്കാൻ കുവൈത്ത് ദേശീയത അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റി തീരുമാനം. കഴിഞ്ഞ ദിവസം 40 സ്ത്രീകളുടെയും 12 പുരുഷന്മാരുടെയും അടക്കം 52 പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കിയിരുന്നു.
ദേശീയ പൗരത്വ രജിസ്ട്രിയുടെ സമഗ്രത ഉറപ്പാക്കുന്നതിനും നിയമവിരുദ്ധമായ പൗരത്വ സമ്പാദനം തടയുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ തുടർച്ച ആയാണ് നടപടി. ഇതിനായുള്ള കമ്മിറ്റിയുടെ അന്വേഷണത്തിൽ നിരവധി പേരുടെ പൗരത്വം അടുത്തിടെ റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.