Posted On
date_range Updated On
date_range ഇൗ വർഷം നാല് ചന്ദ്രഗ്രഹണവും രണ്ട് സൂര്യഗ്രഹണവുമുണ്ടാവും
കുവൈത്ത് സിറ്റി: ഇൗ വർഷം നാല് ചന്ദ്രഗ്രഹണവും രണ്ട് സൂര്യഗ്രഹണവുമുണ്ടാവുമെന്ന് കുവൈത്തിലെ പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ സഅ്ദൂൻ കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു. നവംബറിൽ ഭാഗിക സൂര്യഗ്രഹണവും ഡിസംബറിൽ പൂർണ സൂര്യഗ്രഹണവും ഉണ്ടാവും. ഞായറാഴ്ച ഭാഗിക ചന്ദ്രഗ്രഹണം ഉണ്ടാവുമെങ്കിലും ഗൾഫ് മേഖലയിൽ ദൃശ്യമാവില്ല. ഞായറാഴ്ച രാവിലെ 6.04 മുതൽ 8.55 വരെ നീണ്ടുനിൽക്കുന്ന ഗ്രഹണം യൂറോപ്പ്, പശ്ചിമ ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ ടെലിസ്കോപിലൂടെ കാണാൻ കഴിയും. നഗ്ന നേത്രങ്ങൾ കൊണ്ട് ഇത്തവണ ഗ്രഹണം കാണാൻ കഴിയില്ല. സൂര്യപ്രകാശത്തിൽനിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.