Posted On
date_range Updated On
date_range മഴക്കാലം: സ്കൂളുകൾ മുന്നൊരുക്കം നടത്തണം
കുവൈത്ത് സിറ്റി: മഴക്കാലത്തിനു മുന്നോടിയായി സ്കൂളുകളിൽ മുന്നൊരുക്കം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ്.പരിസരം വൃത്തിയാക്കാനും ഫർണിച്ചറും കമ്പ്യൂട്ടറുകളും അഴുക്കിൽനിന്ന് സംരക്ഷിക്കാൻ വേണ്ട കാര്യം ചെയ്യാനും സ്‌കൂൾ അധികാരികളോട് മന്ത്രാലയം നിർദേശിച്ചു.ഇക്കാര്യങ്ങൾ വ്യക്തമാക്കി വിദ്യാഭ്യാസ-ആസൂത്രണ മേഖല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സാദ് അൽ മുതൈരി പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഒസാമ അൽ സുൽത്താന് കത്തയച്ചു.
മേൽക്കൂരക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധ നൽകുക, ശുചിത്വം ഉറപ്പാക്കുക, പൊടി, കളകൾ, മാലിന്യം എന്നിവ വൃത്തിയാക്കുക, വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കുക എന്നിവ അടിയന്തരമായി നടത്തണം. മുൻകരുതൽ നടപടി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കാനും പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.