Posted On
date_range Updated On
date_range കുവൈത്തിൽ യാത്ര സുരക്ഷിതമാക്കാൻ 2,300 പുതിയ സ്കൂൾ ബസുകൾ
കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ 2,300 പുതിയ സ്കൂൾ ബസുകൾ നിരത്തിലിറക്കും. നിലവിൽ രാജ്യത്ത് 1,416 സ്കൂൾ ബസുകളാണ് സർവീസ് നടത്തുന്നത്. മൂന്ന് വിദ്യാഭ്യാസ തലങ്ങളിലെയും വിദ്യാർഥികൾക്ക് പുതിയ ബസുകളുടെ സേവനം ലഭ്യമാകും. നിരീക്ഷണ ക്യാമറകളും ട്രാക്കിംഗ് സംവിധാനങ്ങളും ഉള്ളവയാകും പുതിയ ബസുകൾ.
ഓരോ ബസിലും ഒരു എസ്കോർട്ടിനെയും നിയമിക്കും. സ്കൂൾ സമയത്തെ ഗതാഗതക്കുരുക്ക് കുറക്കാൻ ബസ് സമയക്രമവും ക്രമീകരിക്കും. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.