Posted On
date_range Updated On
date_range അർദിയയിൽ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന; 40.660 കിലോ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നശിപ്പിച്ചു
കുവൈത്ത് സിറ്റി: അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ പരിശോധന. കാലാവധി കഴിഞ്ഞതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന, ആരോഗ്യ മാനദണ്ഡങ്ങൾ തൊഴിലാളികളുടെ ആരോഗ്യ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ ക്രമക്കേടുകൾ കണ്ടെത്തി.
പരിശോധനക്കിടെ കണ്ടെത്തിയ കാലാവധി കഴിഞ്ഞ 40.660 കിലോ ഭക്ഷ്യ ഉൽപ്പന്നങ്ങളും ഉറവിടം അജ്ഞാതമായ വസ്തുക്കളും അധികൃതർ നശിപ്പിച്ചു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി പരിശോധനകളും സന്ദർശനങ്ങളും തുടരുമെന്ന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.