പ്രവാസി സമൂഹത്തോടുള്ള അവഗണന
കുവൈത്ത് സിറ്റി: പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാറിന്റെ മുന്നിൽ നേരിട്ട് അവതരിപ്പിക്കാനും പരിഹാരനടപടികൾ ചർച്ച ചെയ്യാനും അവസരമൊരുക്കിയ വേദിയാണ് ലോക കേരള സഭ. രാഷ്ട്രീയ നേതാക്കളെ കണ്ട് നിവേദനം നൽകുന്നതിൽ മാത്രം ഒതുങ്ങിയിരുന്ന പ്രവാസികളുടെ ആവശ്യങ്ങൾ മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും സാന്നിധ്യത്തിൽ വിശദമായി ഉന്നയിക്കാൻ സഭയിലൂടെ സാധിച്ചു. അവ പരിശോധിക്കാൻ പ്രത്യേക കമ്മിറ്റികൾ രൂപവത്കരിച്ചതും ഈ സംവിധാനത്തിന്റെ നേട്ടമാണ്.
നോർക്ക കെയർ, ആരോഗ്യ ഇൻഷുറൻസ്, സൗജന്യ ആംബുലൻസ് സേവനം, പ്രവാസി നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനും പ്രവാസി സംഘടനാ പ്രവർത്തകർക്ക് അംഗീകാരം നൽകാനും സഭ വഴിയൊരുക്കി. ഈ വേദി തുടരില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസി സമൂഹത്തോടുള്ള അവഗണനയാണ്. തീരുമാനത്തിനെതിരെ യു.ഡി.എഫിന്റെ പ്രവാസി സംഘടനകൾ ഉൾപ്പെടെ എല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയർത്തണം. പ്രവാസി പ്രശ്നങ്ങളെ രാഷ്ട്രീയ വൽക്കരിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.