ഹവല്ലിയിൽ ആധുനിക ബസ് സ്റ്റേഷൻ
കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സംവിധാനത്താൽ തുറക്കുകയും അടക്കുകയും ചെയ്യുന്ന ഗേറ്റ്, എയർ കണ്ടീഷനർ, സുരക്ഷ കാമറ എന്നിവയോടെ ഹവല്ലിയിൽ മോഡേൺ ബസ് സ്റ്റേഷൻ തുറന്നു.ഹവല്ലി ഗവർണറും ക്യാപിറ്റൽ ആക്ടിങ് ഗവർണറുമായ അലി സലീം അൽ അസ്ഫർ ഉദ്ഘാടനം ചെയ്തു.
എല്ലാ മേഖലകളിലും ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും പൊതു സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഗവർണറേറ്റ് ഇടപെട്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. റോഡിലെ തിരക്ക് കുറക്കുന്നതിന്, പൊതുഗതാഗത സംവിധാനം വികസിപ്പിക്കണമെന്നും അതിനായി രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഇത്തരം ബസ് സ്റ്റേഷനുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.