അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റും മുനിസിപ്പാലിറ്റിയും ചേർന്ന് മൊബൈൽ ഗ്രോസറികൾ
നീക്കുന്നു
Posted On
date_range Updated On
date_range സബാഹ് അൽ അഹ്മദിൽ മൊബൈൽ ഗ്രോസറികളും റസ്റ്റാറൻറുകളും നീക്കി
കുവൈത്ത് സിറ്റി: സബാഹ് അൽ അഹ്മദ് സിറ്റിയിലെ നിരവധി മൊബൈൽ ഗ്രോസറികളും റസ്റ്റാറൻറുകളും അധികൃതർ എടുത്തുനീക്കി.
അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഇവ നീക്കിയത്. ഫിൻതാസ്, ഫഹാഹീൽ എന്നിവിടങ്ങളിലും പരിശോധനയുണ്ടായി. ഇതിലെ ഏതാനും ജീവനക്കാരെ അറസ്റ്റ് ചെയ്തു.
മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. അഹ്മദി സുരക്ഷ മേധാവി മേജർ ജനറൽ സാലിഹ് അൽ മതർ, അസിസ്റ്റൻറ് ബ്രിഗേഡിയർ ജനറൽ വലീദ് അൽ ശിഹാബ്, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ സൗദ് ദബ്ബൂസ് എന്നിവർ പരിശോധനക്ക് മേൽനോട്ടം വഹിച്ചു. അറസ്റ്റിലായി തൊഴിലാളികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.