കുവൈത്ത് സിറ്റി: മലയാളി ടാക്സി ഡ്രൈവറെ നാലുദിവസമായി കാണാനില്ല. കാസർകോട് ജില്ലയിലെ പള്ളിക്കര സ്വദേശിയും കളനാട് താമസക്കാരനുമായ അബൂബക്കറിനെയാണ് (45) കാണാതായത്. എട്ടുവർഷമായി കുവൈത്തിൽ പല സ്ഥലങ്ങളിലായി ജോലി ചെയ്തുവരുന്ന ഇദ്ദേഹത്തെ ആഗസ്റ്റ് 14നാണ് കാണാതായത്. കുവൈത്തിൽ ഫിൻദാസിലാണ് താമസം. മെഹ്ബൂല ഒലിവ് ഹൈപ്പർ മാർക്കറ്റിനടുത്താണ് ടാക്സി വെക്കാറുള്ളത്. കഴിഞ്ഞ ഞായറാഴ്ച വരെ വീട്ടുകാരുമായും സുഹൃത്തുക്കളുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനിൽ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വല്ലവിവരവും ലഭിക്കുകയാണെങ്കിൽ 55033387, 9526313281, 607441428 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.